2023-05-28

കർക്കിടക ചികിത്സ

Dr Jayan M G - Senior Ayurveda Physician (RMO) Amrita Ayurveda & Naturopathic Hospital, Vinobhaniketan PO, Nedumangad, Trivandrum

കർക്കിടകം പഞ്ഞമാസമാണെന്ന പഴയ ധാരണ മാറ്റി ആരോഗ്യം നിലനിർത്താനുള്ള ആയുർവേദ ചികിത്സയുടെ കാലമാണെന്ന് എല്ലാവരും, പ്രത്യേകിച്ച്  മലയാളികൾ ഉറച്ചു വിശ്വസിക്കുന്നു.  കനത്ത വേനലിനും വർഷത്തിനും ശേഷം കടന്നു വരുന്ന കർക്കിടകമാസം രോഗങ്ങളുടെ കൂടി കാലമാണ്.  വാതപിത്തകഫദോഷങ്ങൾ ദുഷിക്കുന്ന ഇക്കാലത്തുണ്ടാകുന്ന രോഗങ്ങൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമാണ്.  ശിരോധാര, അഭൃംഗം, വിവിധതരം കിഴികൾ, ആവിക്കുളി, പിഴിച്ചിൽ, നസ്യം, വിരേചനം,  വസ്തി, വമനം തുടങ്ങി എല്ലാവിധ പഞ്ചകർമ ചികിത്സകളും ഉള്ളിൽ കഴിക്കുന്ന മരുന്നുകളും കർക്കിടക കഞ്ഞിയും അടങ്ങുന്ന ആയുർവേദ ചികിത്സ അതിന്റെ തനിമയിൽ ഓരോരുത്തരുടേയും ശരീര പ്രകൃതിക്കും രോഗത്തിനും അനുയോജ്യമായ രീതിയിൽ അമൃത ആയുർവേദ നാച്യുറോപ്പതിക്ക് ഹോസ്പിറ്റലിൽ ലഭ്യമാണ്.

       കഴുത്തു വേദന തുടങ്ങിയ നട്ടെല്ലു രോഗങ്ങൾ, സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾ, റുമറ്റോയിഡ് ആർത്രൈറ്റിസ് തുടങ്ങിയ സന്ധിരോഗങ്ങൾ, ഡയബറ്റിസ്, പൊണ്ണത്തടി, സ്ട്രെസ് തുടങ്ങി എല്ലാത്തരം രോഗങ്ങൾക്കും ഇവിടെ ശാസ്ത്രീയ ചികിത്സ ലഭ്യമാണ്.  ഒപ്പം രോഗമില്ലാത്തവർക്ക്  ആരോഗ്യം നിലനിർത്താനുള്ള സ്വാസ്ഥ്യചികിത്സയും ഈ ആശുപത്രിയുടെ സവിശേഷതയാണ്.